ആരീ യന്‍പില്‍ അതിര്‍വരമ്പിട്ടു
അരീ സൗഹൃദങ്ങളില്‍ വിഷം നിറച്ചു
എനിക്കവനന്യനായ് ഞാനവനും
സംശയിച്ചീടുന്നു പരസ്പരം പിന്നെ.
കാണുമോ കയ്യില്‍ ആയുധംവല്ലതും
അപായപ്പെടുത്തുമോ ഉപായത്തിലെന്നെ.
ഉണ്ടായിരുന്നൊരു കാലമവര്‍തമ്മില്‍
കാണാതിരിക്കാന്‍ കഴിയാത്ത നാളുകള്‍.
പോകണം ആ നല്ലകാലത്തിലേക്ക്
തിരിച്ചെത്തുമോ വീണ്ടു മാനല്ലകാലം.
മുറ്റത്തെ കുറ്റിമുല്ലയോടും
കാറ്റിനോടും, കാട്ടരുവിയോടും
കിന്നാരം ചൊല്ലിനിര്‍ബാധമലഞ്ഞ
നിഷ്കളങ്ക ഗ്രാമത്തിന്‍ പച്ചപ്പിലേക്ക്
കാലം തിരിഞ്ഞെങ്കില്‍ ബാല്യത്തിലേക്ക്.
തകൃതിയില്‍ കാലം കാട്ടിയ വികൃതിയായ്
അമ്മതന്‍ വേര്‍പാടിന്‍ അഗ്നിയുണ്ടവിടെ
ഉണ്ടെന്റെയുള്ളില്‍ അമ്മയന്നൂതിയ
നേരറിന്റെ നെരിപ്പോടു മാത്രം.
കാലം തിരിഞ്ഞുകുട്ടി ക്കാലത്തിലെത്തിയാല്‍
ദാരിദ്ര്യമെന്ന പിശാചുകാണുമവിടെ
തിരിച്ചെത്തണംപെറ്റ വയറിലേക്ക്തന്നെ
പരമ്പൊരുളാമമ്മതന്‍ ഗര്‍ഭപാത്രത്തില്‍ പിന്നെ
ചടഞ്ഞവിടെക്കൂടണം ഭ്രൂണമായ്‌തന്നെ.
2008 ജൂലൈ 5, ശനിയാഴ്‌ച
2007 ഡിസംബർ 31, തിങ്കളാഴ്‌ച
കൂട്ടു കാരനെ ഓര്‍ത്ത്
ഇതൊരു ഓര്‍മ്മക്കുറിപ്പാണ് ,
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പുതു വര്‍ഷപ്പുലരിയില്‍
ആരോടും ഒന്നും പറയാതെ എവിടെയൊ പോയ് മറഞ്ഞ എന്റെ കൂട്ടുകാരനെ ഓര്‍ത്ത് , തന്റെ മരണത്തിന് മുമ്പ് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചു വരുമെന്നോര്‍ത്ത് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവൃദ്ധ മാതാവിനോടൊപ്പം , എന്റെ പ്രിയ കൂട്ടുകാരന് വേണ്ടി ഞാനും .
അനിവാര്യമയൊരു കൂടുമാറ്റത്തിനൊടുവില്‍
അങ്ങാടിയിലേക്കന്നാ ഇടവഴിയില്‍
ആദ്യമായ് കണ്ടുമുട്ടിനാം ചെറു പുഞ്ചിരിയോടെ
അഗാധമാത്മ ബന്ധത്തിനാരംഭമായതാ ചെറു പുഞ്ചിരി .
നാം നടന്നു തീര്‍ക്കാത്ത പാതയേതുണ്ട് ഗ്രാമത്തില്‍
ചര്‍ച്ചക്കെടുക്കാത്ത വിഷയമേതുണ്ടുലകത്തില്‍ .
പൈങ്കിളികളും കുറ്റാന്വേഷണങ്ങളുമായിരുന്നെന്റെ വായനയെ
ദിശമാറ്റി നീ നവ ചിന്തയിലേക്ക് .
ഈഗോകളിടയുന്ന ഇസങ്ങളും,
വിശ്വാസവൃത്തത്തിനപ്പുറത്തെവിസ്മയങ്ങളുമറിഞ്ഞന്നുഞാന്‍ ,
അരുതുകള്‍ക്കപ്പുറത്തെ കൗതുകങ്ങളില്‍-
ഉള്‍പുളകത്തിന്‍ നിറച്ചാര്‍ത്തുനല്‍കിയ പരീക്ഷണങ്ങളും ,
ഉള്‍ക്കാഴ്ച നല്‍കിയനിന്‍ നിരീക്ഷണങ്ങളും .
ചിരികളില്‍ കൂട്ടായി എനിക്കെന്റെ ദു:ഖങ്ങളിലും നീ ,
നൊമ്പരമുണര്‍ത്തുന്നാ സൗഹൃദസുഗന്ധത്തിന്‍-
നഷ്ടമെന്നുയിരില്‍
ഓര്‍മ്മകളൊഴുകിയെത്തുന്നു ഹൃദയത്തില്‍,
മായ്കാന്‍ കഴിഞ്ഞില്ല കാലത്തിനൊന്നും
മറഞ്ഞതെങ്ങുഞാനറിയാതെ നീ
പറയാതെയെങ്ങുപോയി നീയെന്റെ കൂട്ടുകാരാ ,
തിരികെ വരുമെന്നു തന്നെയെന്നാത്മാവു ചൊല്ലുന്നു ,
വരില്ലെ നീ എവിടെയാണെങ്കിലുമെന്‍ പ്രിയ കൂട്ടുകാരാ.. .
________________________________________________________
നവവല്‍സരാശംസകള്‍:-
2007 സ്നേഹവും അടുപ്പവുമുള്ള ഒരുപാടു പേരുടെ വേര്‍പാടുളില്‍ മനം
നൊന്ത വര്‍ഷം,
പക്ഷെ കടന്നു പോയത് ഒരു പൊന്നുമോനെ കൂടി നല്‍കി സന്തോഷവും ആഹ്ലാദവും പകര്‍ന്നു കൊണ്ടാണ് - നല്ലപാതിക്ക് രണ്ട് ദിവസവും കൂടി ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പുതുവര്‍ഷപ്പുലരിയിലാക്കാമായിരുന്നു - .
എല്ലാ സഹോദരങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ
നല്ല നാളേകളാശംസിക്കുന്നു .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)