ബ്ലോഗെഴുത്തുകാരനല്ല, ഞാന്‍ വെറുമൊരു വായനക്കാരന് മാത്രം ബ്ലോഗുകളെ കുറിച്ചു കേട്ടിരുന്നെങ്കിലും ശെരിക്കും അറിഞ്ഞുതുടങ്ങിയത് അടുത്തകാലത്താണ് 'നെറ്റി'ലെ സഞ്ചാരത്തിനിടയില്‍ വഴിതെറ്റിവന്നതാണ് ഇവിടെ-വഴിതെറ്റി എന്നുപറയാന്‍ പറ്റില്ല കാരണം തെറ്റായ വഴി അല്ല എന്ന് അറിഞ്ഞതുകൊണ്ട്തന്നെ-വഴിതിരിഞ്ഞു എത്തിപ്പെട്ടതാണെന്നു പറയാം, അതിന് കാരണമായത് ജി മെയ്ലിലേക്കുള്ള എന്റെ മാറ്റം,അതിപ്പോളൊരുപാട് ഗുണം ചെയ്യുന്നു .
ജീവിത വേദനക്ക്തന്നെ ആശ്വാസമേകാന്‍ വേതനം തികയാതെ വന്നപ്പോള്‍ വായനക്ക് വിലയേറുന്നത് തിരിച്ചറിഞ്ഞു, ശിഷ്ടമില്ലാതെ കഷ്ടിയായിപ്പോയ വായന ,ഓഫ്ഫീസിലെ പണിത്തിരക്കൊഴിഞ്ഞ നേരങ്ങളില്‍ ബ്ലോഗുകളിലൂടെ തുടരാന്‍ കഴിഞ്ഞതില്‍ ആഹ്ലാതം, കുറെയായി മാറി നിന്നു ശ്രദ്ധിക്കുകയായിരുന്നു, ഗൗരവമായ എഴുത്തും വയനയും ഇവിടെയും നടക്കുന്നതറിഞ്ഞു, ശക്തമായ വിമര്ശനങ്ങളറിഞ്ഞു-ഓണ്‍ദ സ്പോട്ട്-, (ഇപ്പള്ത്തള്ള അപ്പള്ക്കപ്പൊ)സഭ്യേതരമല്ലാത്ത കലഹങ്ങളറിഞ്ഞു-പ്രതിപ്രവര്‍ത്തനം -(എല്ലാം വേണമല്ലൊ),സഹിക്കാതെഇട്ടേച്ച് പോയവരെക്കുറിച്ചറിഞ്ഞു, പഠനാര്‍ഹമായ ലേഖനങ്ങള്‍, ലാഭേച്ചയേതുമില്ലാതെ അറിവ് പകര്‍ന്നുകൊടുക്കുന്ന ഗുരുകുലങ്ങള്‍, കലക്കും, സാഹിത്യത്തിനും, സര്‍വ്വ ശാസ്ത്രങ്ങള്ക്കുമപ്പുറത്ത്നന്മനിറഞ്ഞ മനുഷ്യത്വത്തിന്റെ കാരുണ്യക്കൂട്ടായ്മ, കൊച്ചു മലയാളത്തിന്റെ ഈ ബൂലോക കൂട്ടായ്മ വാളരട്ടെ പ്രപഞ്ചത്തോളം.
ഇതൊക്കെ ഇവിടെ കുറിച്ചിടാന്‍, ദക്ഷിണയില്ലാതെ ശിക്ഷണം നല്കി എന്നെ പ്രാപ്തനാക്കിയ വക്കാരി,സിബു, ഈ എളിയവന്റെ വായനാസാന്നിദ്ധ്യം ദക്ഷിണയായി സ്വീകരിച്ചാലും,
എല്ലാ ബൂലോകവാസികള്‍ക്കും എന്റെ സ്നേഹാശംസകള്‍.
3 അഭിപ്രായങ്ങൾ:
സ്വാഗതം
:)
പ്രിയ സ്നേഹിത ഷംസ്
വഴിതെറ്റി പോക്കേണ്ടവര്ക്ക് എവിടെയായലും അതു സംഭവിക്കാം
വഴി തെറ്റാത്ത ഒരു മനസ്സാണ് നമ്മുക്ക് വേണ്ടത്.
വലിയ വലിയ കര്യങ്ങള്‍ ചര്‍ച്ച ചെയുന്ന ഈ സമൂഹത്തില്‍ നമ്മുക്ക് ചുറ്റും കാണുന്ന ചെറിയ കര്യങ്ങളെ മറന്ന് പോക്കുന്നു ചിലര്‍.
ഇനിയും എഴുതുക....ബ്ലോഗ്ഗിലേക്ക് സ്വാഗതം
കഴിയുമെങ്കില്‍ കമന്റ്റ് വേര്‍ഡ് വെരിഫികെഷന് ഒഴിവാകുക...അതു മറ്റുള്ളവര്‍ക്ക് സൌകര്യമായിരിക്കും
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
സനാതനന്,
മന്‍സൂര്‍,
വല്യമ്മായി,
നന്ദി ,വന്നതിന്, വരണേയിതുവഴിയിനിയും.
മന്‍സൂര്‍ ,കമന്റ് വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ