പേജുകള്‍‌

2007, ഓഗസ്റ്റ് 29, ബുധനാഴ്‌ച

പറയാതെ വയ്യ

ഇന്നലെ 'എഷ്യനെറ്റ്' വാര്‍ത്തയില്‍ കണ്ടൊരു ദൃശ്യം ഹൃദയം വേദനിപ്പിച്ചു, സംഭവം ലാലുവിന്റെ ബീഹാറില്‍, ഒരു സ്ത്രീയുടെ മാല മോഷ്ടിക്കന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടിക്രൂരമായി മര്‍ദ്ധിക്കുന്ന ദൃശ്യം, മര്‍ദ്ധനമേറ്റ് അവശനായ യുവാവിനെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച്കാലുകള്‍ ഒരു ബൈക്കില്‍ കെട്ടി വലിച്ചിഴക്കുന്നു, ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയേണ്ടിയിരുന്ന ഒരു പോലീസുകാരനായിരുന്നു ആ ബൈക്ക് ഓടിച്ചിരുന്നത്, ഹൃദയമുള്ള ഏതൊരാളയും വേദനിപ്പിക്കുന്ന കാഴ്ച, കൂടിനില്‍ക്കുന്നവരില്‍ ആരും തന്നെ ഒന്നു തടയാന്‍ പോലും ശ്രമിക്കുന്നില്ലന്നെത് കൂടുതല്‍ വേദനിപ്പിച്ചു, തീര്‍ച്ചയായും അയാള്‍ ചെയ്തത് തെറ്റുതന്നെ അതിന് പക്ഷെ ഇത്രയും ക്രൂരമായി ശിക്ഷിക്കണമായിരുന്നോ?!, അങ്ങിനെയെങ്കില്‍ നാടിനെയും നാട്ടുകാരെയും വഞ്ചിച്ച് കോടികള്‍ കട്ട് മുടിച്ച് നമ്മളെയൊക്കെ ഭരിച്ച് ആര്‍മാദിച്ച് നടക്കുന്ന വര്‍ഗങ്ങള്‍ക്ക് എന്ത് ശിക്ഷ നല്‍കണം ।"വെറുതെയല്ല ആളുകള്‍ നെക്സലൈറ്റൊക്കെ ആകുന്നത് , ആദ്യം‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------മക്കളായ ഭരണാധികളെയാണ് ഇങ്ങിനെയൊക്കെ ശിക്ഷിക്കേണ്ട്ണ്ടത്", ഇതു കണ്ടുകൊണ്ടിരുന്ന സഹമുറിയന്റെ രൂക്ഷ പ്രതികരണം, അമര്‍ഷം നിറഞ്ഞ മനസ്സോടെ ഞാനും അറിയാതെ ഏറ്റു പറഞ്ഞു.ഇത് ലാലുവിന്റെ നാട്ടിലാണെങ്കില്‍, പ്രബുദ്ധ? കേരളത്തില്‍ ഇതിനേക്കള്‍ ക്രൂരമായൊരു സംഭവം മുന്‍പ് നടന്നിട്ടുണ്ട് തിരുവനതപുരത്തെ പത്മ തീര്‍ത്തക്കുളത്തില്‍ ഒരുത്തനെ മുക്കി കൊല്ലുന്നതും,ഇതെല്ലാം ലൈവായി നിസ്സംഗതയോടെ നോക്കിന്‍ല്‍ക്കുന്ന പുരുഷാരത്തേയും ഇതേ ദൃശ്യ മാദ്ധ്യമങ്ങളിലൂടെതന്നെ കണ്ടവരാണ് നമ്മള്‍,സമൂഹ മനസ്സാക്ഷിക്ക് എന്താണ് സംഭവിക്കുന്നത്...?

4 അഭിപ്രായങ്ങൾ:

മന്‍സുര്‍ പറഞ്ഞു...

പ്രിയ സ്നേഹിത

അങ്ങിനെ ഒത്തിരി ഒത്തിരി ക്രൂര സംഭവങ്ങള്‍ ഇന്നു നമ്മുടെ നാട്ടില്‍ ഒരു പുതുമയല്ലതെ ആയി തീര്‍ന്നിരിക്കുന്നു
ഒരു നല്ല നാളേയ്ക്കായ് പ്രര്‍ത്ഥിക്കാം നമ്മുക്ക്.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

Sanal Kumar Sasidharan പറഞ്ഞു...

മനസാക്ഷിയോ അതെന്താ!

സജീവ് കടവനാട് പറഞ്ഞു...

വെളിയങ്കോട്ടുകാരാ,
ഇതൊക്കെയൊരു ക്രൂരതയാണോ എന്ന് ചോദിച്ച് പുച്ഛിക്കുന്നതാണ് ഇന്നത്തെ ലോകം. ‘പത്മതീര്‍ത്ഥക്കുള‍ത്തിലെ സംഭവം ലൈവായിരുന്നു കണ്ടവരാണ് നമ്മള്‍‘ എന്ന് പറഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം എന്റെ സഹമുറിയന്മാര്‍ ത്രില്ലടിച്ചിരുന്നു കണ്ട സി.ഡി യുടെ കാര്യം ഓര്‍മ്മ വന്നത്. മദമിളകിയ ആന പാപ്പാനെ കുത്തിമലര്‍ത്തി നാടിനെ വിറപ്പിക്കുന്നതാണ് സി.ഡി യിലെ വിശേഷം. കച്ചവടസ്ഥാപനങ്ങളുടെ പരസ്യവും കോപ്പിറൈറ്റുമൊക്കെയുള്ള സി ഡി. എന്തു മാര്‍ക്കറ്റാണെന്നോ അതിന് ഇവിടെ. കൂട്ടുകാര്‍ അത് പിന്നിലേക്കോടിച്ച് പിന്നെയും പിന്നെയും കാണുന്നു. കണ്ട് ത്രില്ലടിക്കുന്നു, ഉല്ലാസവാന്മാരുകുന്നു. എന്ത് ക്രൂരതയേയും ആസ്വദിക്കാനുള്ള കഴിവ്(?) ആളുകള്‍ക്കുണ്ടായിരിക്കുന്നു.

സ്നേഹപൂര്‍വ്വം,
ഒരു പൊന്നാനിക്കാരന്‍.

shams പറഞ്ഞു...

മന്‍സൂര്‍,
സനാതനന്‍,
സജീവ്,
നന്ദി ,വന്നതിന്, കമന്റിയതിന്.