പേജുകള്‍‌

2008, ജൂലൈ 5, ശനിയാഴ്‌ച

തിരിച്ചുപോക്ക്

ആരീ യന്‍പില്‍ അതിര്‍‌വരമ്പിട്ടു

അരീ സൗഹൃദങ്ങളില്‍ വിഷം നിറച്ചു

എനിക്കവനന്യനായ് ഞാനവനും

സംശയിച്ചീടുന്നു പരസ്പരം പിന്നെ.


കാണുമോ കയ്യില്‍ ആയുധം‌വല്ലതും

അപായപ്പെടുത്തുമോ ഉപായത്തിലെന്നെ.


ഉണ്ടായിരുന്നൊരു കാലമവര്‍തമ്മില്‍

‍കാണാതിരിക്കാന്‍ കഴിയാത്ത നാളുകള്‍.



‍പോകണം ആ നല്ലകാലത്തിലേക്ക്

തിരിച്ചെത്തുമോ വീണ്ടു മാനല്ലകാലം.



മുറ്റത്തെ കുറ്റിമുല്ലയോടും

കാറ്റിനോടും, കാട്ടരുവിയോടും

കിന്നാരം ചൊല്ലിനിര്‍‌ബാധമല‍ഞ്ഞ

നിഷ്കളങ്ക ഗ്രാമത്തിന്‍ പച്ചപ്പിലേക്ക്

കാലം തിരിഞ്ഞെങ്കില്‍ ബാല്യത്തിലേക്ക്.



തകൃതിയില്‍ കാലം കാട്ടിയ വികൃതിയായ്

അമ്മതന്‍ വേര്‍പാടിന്‍ അഗ്നിയുണ്ടവിടെ

ഉണ്ടെന്റെയുള്ളില്‍ അമ്മയന്നൂതിയ

നേരറിന്റെ നെരിപ്പോടു മാത്രം.



കാലം തിരിഞ്ഞുകുട്ടി ക്കാലത്തിലെത്തിയാല്‍

‍ദാരിദ്ര്യമെന്ന പിശാചുകാണുമവിടെ

തിരിച്ചെത്തണംപെറ്റ വയറിലേക്ക്തന്നെ

പരമ്പൊരുളാമമ്മതന്‍ ഗര്‍ഭപാത്രത്തില്‍ പിന്നെ

ചടഞ്ഞവിടെക്കൂടണം ഭ്രൂണമായ്‌തന്നെ.

2 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

നല്ല വരികള്‍...

തിരിച്ചെത്തും ആ നല്ല കാലം...

അല്ലെങ്കില്‍ നമുക്ക് ആ നല്ല കാലത്തിലേയ്ക്ക് തിരിച്ച് പോകാം...

സസ്നേഹം,

ശിവ

Sharu (Ansha Muneer) പറഞ്ഞു...

കാലം തിരികെ പോകുമെന്നത് അത്യാഗ്രഹമാണെങ്കില്‍ കൂടി ചിലതൊക്കെ കാണുമ്പോള്‍ ആഗ്രഹിച്ചുപോകാറുണ്ട്.

നല്ല വരികള്‍